മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തന ബോട്ട് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു

സംസ്ഥാനത്തെയാകെ ബാധിച്ച പ്രളയത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 16 പേര്‍ മരിക്കുകയും 1.32 ലക്ഷം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Update: 2019-08-08 09:22 GMT

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ബോട്ട് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചു. സംസ്ഥാനത്തെയാകെ ബാധിച്ച പ്രളയത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 16 പേര്‍ മരിക്കുകയും 1.32 ലക്ഷം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

30 പേരുമായി സഞ്ചരിച്ച ബോട്ട് സാംഗ്ലിയിലെ ഭംനാലിന് സമീപമാണ് മറിഞ്ഞത്. വെള്ളം കയറിയ സ്ഥലത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു നീക്കുകയായിരുന്നു ബോട്ട്. ഒമ്പതു മൃതദേഹങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. 12 പേരെങ്കിലും മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്ന് മഹാരാഷ്ട്ര പോലിസ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മിലിന്ദ് ഭരാംബ്ദെ പറഞ്ഞു.

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കോലാപൂര്‍, സാംഗ്ലി ജില്ലകളില്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു ജില്ലകളിലും കനത്ത മഴയാണ് പെയ്തത്. ഇന്ന് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സതാറ, കോലാപൂര്‍ ജില്ലകളില്‍ കനത്ത മഴപെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.  

Tags:    

Similar News