പുതിയ ദേശീയ വിദ്യാഭ്യാസ നയം: 2022 ഓടെ ഘട്ടംഘട്ടമായി നടപ്പാക്കും: യോഗി ആദിത്യനാഥ്

"ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്", ഒരു സ്വാശ്രയ ഇന്ത്യ എന്നിവയുടെ അടിത്തറയായിരിക്കും പുതിയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം പറഞ്ഞു.

Update: 2020-11-19 16:09 GMT

ലഖ്നോ: ദേശീയ വിദ്യാഭ്യാസ നയം 2020 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനമാണെന്നും 2022 ഓടെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നോ സർവകലാശാലയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരികുകയായിരുന്നു അദ്ദേഹം

പുതിയ വിദ്യാഭ്യാസ നയം സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും "ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്", ഒരു സ്വാശ്രയ ഇന്ത്യ എന്നിവയുടെ അടിത്തറയായിരിക്കും പുതിയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ലഖ്‌നോ സർവകലാശാല പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി മുന്നോട്ട് പോയാൽ അത് ഒരു പുതിയ മാതൃക സൃഷ്ടിക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു.

ഒരു സമൂഹം സർക്കാരിനെക്കാൾ മുന്നേറുമ്പോൾ മാത്രമേ സ്വയംപര്യാപ്തവുമാകാൻ കഴിയൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ടതും പ്രാദേശിക പ്രശ്‌നങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം, കൊവിഡ് വെല്ലുവിളിയെ നേരിടാൻ ലഖ്‌നോ സർവകലാശാല ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.