നീറ്റ് യുജി 2026; രേഖകള്‍ പുതുക്കി അപ്ലോഡ് ചെയ്യണമെന്ന നിര്‍ദ്ദേശവുമായി എന്‍ടിഎ
കോട്ട: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യുജി) 2026 ന് തയ്യാറെടുക്കുന്ന ഉഗദ്യോഗാര്‍ഥികള്‍ക്ക് നിര്‍ദ്ദേശവുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). ആധാര്‍ കാര്‍ഡ്, യുണീക്ക് ഡിസെബിലിറ്റി ഐഡി കാര്‍ഡ്, കാറ്റിഗറി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ രജിസ്ട്രേഷന് മുന്‍പായി അപ്ഡേറ്റ് ചെയ്യണമെന്നാണ് എന്‍ടിഎയുടെ നിര്‍ദ്ദശം.
ഔദ്യോഗിക അറിയിപ്പ് പ്രകാരം നീറ്റ് പരീക്ഷ 2026 മെയ് 3 അഥവാ മെയ് 10 തിയ്യതികളില്‍ നടത്താനാണ് സാധ്യത. രജിസ്ട്രേഷന്‍ പ്രക്രിയക്ക് മുമ്പ് തന്നെ ഉദ്യോഗാര്‍ഥികള്‍ പ്രധാനപ്പെട്ട എല്ലാ രേഖകളും അപ്ഡേറ്റ് ചെയ്യണമെന്നാണ് എന്‍ടിഎയുടെ നിര്‍ദ്ദേശം.
ഉദ്യോഗാര്‍ഥികള്‍ അവരുടെ ആധാര്‍ കാര്‍ഡിലെ എല്ലാ വിശദാംശങ്ങളും ശ്രദ്ധപൂര്‍വ്വം പരിശോധിക്കണം. ഉദ്യോഗാര്‍ഥിയുടെ പേര്, ജനനതിയ്യതി, ലിംഗഭേദം, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങള്‍ കൃത്യമാണോ എന്ന് വിലയിരുത്തണം. ഇവ ശരിയായി അല്ല അപ്ലോഡ് ചെയ്തതെങ്കില്‍ പിന്നീട് അപേക്ഷാ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടായോക്കാമെന്ന് കരിയര്‍ കൗണ്‍സിലിങ് വിദഗ്ധന്‍ പരിജിത് മിശ്ര പറഞ്ഞു.
ഒടിപി അഥവാ ബയോമെട്രിക്ക് അടിസ്ഥാനമാക്കിയുള്ള പരിശോധന ഉണ്ടായേക്കാം. അതിനാല്‍ ആധാര്‍ കാര്‍ഡുമായി ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കണം. ആധാര്‍ അപ്ഡേറ്റ് ചെയ്യാനായി ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ യുഐഡിഎഐയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്ന് മിശ്ര പറഞ്ഞു .
ഇഡബ്ല്യുഎസ്, എസ്സി, എസ്ടി, ഒബിസി-എന്‍സിഎല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കാറ്റഗറി സര്‍ട്ടിഫിക്കറ്റുകള്‍ സാധുതയുള്ളതും ഏറ്റവും പുതിയ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ളതായിരിക്കണെമന്നും മിശ്ര പറഞ്ഞു. അസാധുവായതോ കാലഹരണപ്പെട്ടതോ ആയ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതായിരിക്കില്ല.
നീറ്റ് യുജി 2026 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകള്‍, നിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവയ്ക്കായി nta.ac.in, neet.nta.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകള്‍ പരിശോധിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് എന്‍ടിഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ വര്‍ഷവും അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്.

