മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് 40 ലക്ഷത്തിനടുത്ത് കാന്‍സര്‍ രോഗികള്‍
ലക്ഷദ്വീപില്‍നിന്നുമുള്ള പാര്‍ലമെന്റ് അംഗം മുഹമ്മദ് ഫൈസല്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തെ കാലയളവില്‍ (2017, 2018, 2019) രാജ്യത്ത് 40 ലക്ഷത്തിനടുത്ത് കാന്‍സര്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബേ അറിയിച്ചു. ലക്ഷദ്വീപില്‍നിന്നുമുള്ള പാര്‍ലമെന്റ് അംഗം മുഹമ്മദ് ഫൈസല്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാന്‍സര്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും രോഗികള്‍ക്ക് താങ്ങാവുന്നതിനും അവര്‍ക്ക് പരിചരണം നല്കുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.