നയന്‍താരയെ അധിക്ഷേപിച്ചതിന് ഡിഎംകെ പുറത്താക്കിയ രാധാ രവി നേരെ അണ്ണാ ഡിഎംകെയിലേക്ക്

Update: 2019-06-12 13:30 GMT

ചെന്നെ: തെന്നിന്ത്യന്‍ താരം നയന്‍ താരയെ അധിക്ഷേപിച്ച് വിവാദത്തിലായ നടന്‍ രാധാരവി ഭരണകക്ഷിയായ എെഎഎഡിഎംകെയിലേക്ക്. നേരത്തെ ഡിഎംകെ അംഗമായിരുന്നു രാധാരവിയെ വിവാദത്തെ തുടർന്നാണ് പുറത്താക്കിയത്. പൊള്ളാച്ചി കൂട്ട ബലാൽസംഗത്തെക്കുറിച്ചും നയന്‍താരയ്ക്ക് എതിരെയും വിവാദ പരാമര്‍ശം നടത്തിയതോടെയാണ് ഡിഎംകെ രാധാരവിയെ പുറത്താക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് രാധാരവിയെ അണ്ണാ ഡിഎംകെയിലേക്ക് സ്വീകരിച്ചത്. അണ്ണാ ഡിഎംകെയിലൂടെയാണ് രാധാരവി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2002ല്‍ സെയ്ദാർപേട്ട് മണ്ഡലത്തില്‍ നിന്ന് മൽ‌സരിച്ച്‌ ജയിച്ച്‌ എംഎല്‍എ ആവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2006ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി രാധാരവി അകന്നു. ജയലളിതയുടെ മരണശേഷം രാധാരവി പാര്‍ട്ടി വിട്ട് ഡിഎംകെ പാളയത്തില്‍ എത്തുകയായിരുന്നു.

Similar News