അഗ്നിപഥ് യുവാക്കള്‍ക്ക് മികച്ച അവസരം; ഇത്തരമൊരു പ്രതിഷേധം പ്രതീക്ഷിച്ചില്ല: നാവികസേനാ മേധാവി
യുവാക്കള്‍ക്കും രാജ്യത്തിനും ഏറെ ഗുണകരമായ പദ്ധതിയാണിത്. യുവാക്കള്‍ക്ക് അഗ്നിപഥ് കൂടുതല്‍ മികച്ച അവസരങ്ങള്‍ തുറന്നുനല്‍കും.
മുംബൈ: സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വനിയമനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് നാവികസേനാ മേധാവി ആര്‍ ഹരികുമാര്‍. പരിശീലന കാലയളവ് കുറഞ്ഞാലും അത് സേനയെ ബാധിക്കില്ല. പദ്ധതിക്കായി ബോധവത്കരണം നടത്തുമെന്നും ഹരികുമാര്‍ മുംബൈയില്‍ പറഞ്ഞു.
യുവാക്കള്‍ക്കും രാജ്യത്തിനും ഏറെ ഗുണകരമായ പദ്ധതിയാണിത്. യുവാക്കള്‍ക്ക് അഗ്നിപഥ് കൂടുതല്‍ മികച്ച അവസരങ്ങള്‍ തുറന്നുനല്‍കും. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പദ്ധതി സംബന്ധിച്ചുള്ള തെറ്റിദ്ധാരണ കൊണ്ടാണ്. ഇത്തരമൊരു പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരികുമാര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്നും നാവികസേനാ മേധാവി അഭ്യര്‍ഥിച്ചു.
ഇത്തരമൊരു പദ്ധതി മുമ്പൊന്നും നടന്നിട്ടില്ല. ഇതിനായി ഒന്നരവര്‍ഷത്തോളം കൂടിയാലോചനകള്‍ നടന്നിരുന്നു. അഗ്നിപഥ് സേനയെ കൂടുതല്‍ ചെറുപ്പമാകും. ഇന്ത്യന്‍ സൈന്യത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണിതെന്നും നാവികസേനാ മേധാവി പറഞ്ഞു.