അല്‍ഫലാഹ് സര്‍വകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ നോട്ടിസ്
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെങ്കോട്ട സ്‌ഫോടനത്തില്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്. നേരത്തെ, സ്‌ഫോടനവുമായി ബന്ധമില്ലെന്ന് കാണിച്ച് അല്‍ ഫലാഹ് സര്‍വകലാശാല വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു.