വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്നവരുടെ ദേശീയബോധം സംശയകരം: ആര്‍എസ്എസ് നേതാവ്

ഇത്തരക്കാരെ അടുത്ത മിന്നലാക്രമണത്തിന് സൈനികര്‍ക്കൊപ്പം കൊണ്ടുപോവണം

Update: 2019-03-09 18:59 GMT

ഗ്വാളിയര്‍: ബാലക്കോട്ടില്‍ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിനു തെളിവ് ചോദിക്കുന്നവരുടെ ദേശീയബോധം സംശയകരമാണെന്നു ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബലേ. ഇത്തരക്കാരെ അടുത്ത മിന്നലാക്രമണത്തിന് സൈനികര്‍ക്കൊപ്പം കൊണ്ടുപോവണം. താന്‍ നിരവധി സംസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. എന്നാല്‍, ഒരു വിഭാഗം ആളുകള്‍ മാത്രമാണ് ആക്രമണത്തിന് തെളിവ് ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ ഇനിയൊരു സൈനിക നീക്കം നടത്തുമ്പോള്‍ ഇത്തരക്കാരെയും സൈന്യത്തിനൊപ്പം അയക്കണം. ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News