യുപിയില്‍ പേരുമാറ്റല്‍ തുടരുന്നു; ഫത്തേഹാബാദ് ഇനി സിന്ദൂരപുരം, ബാദ്ഷാഹി ബാഗ് ബ്രഹ്‌മപുരമെന്നും അറിയപ്പെടും
ലഖ്നൗ: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്റെ പേരുമാറ്റല്‍ പരമ്പര തുടരുന്നു. ഫത്തേഹാബാദിനെ സിന്ദുരപുരമെന്നും ബാദ്ഷാഹി ബാഗിനെ ബ്രഹ്‌മപുരം എന്നുമാണ് ഇനി അറിയപ്പെടുക. ബാദ്ഷാഹി ബാഗിനെ ബ്രഹ്‌മപുരം എന്നാക്കിയുള്ള തീരുമാനം ആഗ്ര ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു. ഹിന്ദു ദേവനായ ബ്രഹ്‌മാവ്, ബ്രഹ്‌മോസ് മിസൈല്‍ എന്നിവ പരിഗണിച്ചാണ് ബ്രഹ്‌മപുരം എന്ന പേരു നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്. ഫത്തേഹാബാദിനെ സിന്ദുരപുരമെന്നാക്കാനുള്ള തീരുമാനം ഉടന്‍ ജില്ലാ പഞ്ചായത്ത് അംഗീകരിക്കും. ഇത് അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായും ആഗ്ര ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ മഞ്ജു ഭഡോരിയ പറഞ്ഞു.