നാഗ്പൂര്‍ സ്‌കൂളില്‍ മുസ് ലിം പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് മാനേജ്മെന്റ്; പോലിസില്‍ പരാതി നല്‍കി പ്രിന്‍സിപ്പല്‍; കേസ്സെടുത്തു
മുംബൈ: മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിക്കെതിരേ പോലിസില്‍ പരാതി നല്‍കി പ്രിന്‍സിപ്പല്‍.നാഗ്പൂരിലെ ജരിപത്കയിലെ ദയാനന്ദ് ആര്യ കന്യാ വിദ്യാലയത്തിലെ സെക്രട്ടറിയും അധ്യാപകനും ഉള്‍പ്പെട്ട മാനേജ്‌മെന്റാണ്് മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്ന് സെക്രട്ടറിക്കും അധ്യാപകനുമെതിരേ പോലിസ് കേസ്സെടുത്തു.
മഹാരാഷ്ട്രാ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മുസ് ലിം ആയതിന്റെ പേരില്‍ മകള്‍ക്ക് പ്രവേശനം നിഷേധിച്ചതായി മാതാപിതാക്കള്‍ കമ്മീഷന്് പരാതിയും നല്‍കിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത ഹര്‍വാനിയാണ് ആദ്യം പരാതി നല്‍കിയത്. 2025-26 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ലാല്‍വാനി അധ്യാപകര്‍ക്ക് മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അധ്യാപകര്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, പ്രത്യേകിച്ച് ന്യൂനപക്ഷ പദവി ലഭിച്ച സ്ഥാപനങ്ങളില്‍, ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പ്യാരെ ഖാന്‍ വ്യക്തമാക്കി. 'വിദ്യാഭ്യാസം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, സ്‌കൂളുകള്‍ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതത്തില്‍ നിന്നോ മുന്‍വിധികളില്‍ നിന്നോ മുക്തമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.