വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമായ വിഷയങ്ങളില്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ പങ്ക് പരമപ്രധാനമാണ്. ഗൗരവകരമായ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച അനിവാര്യമായിരിക്കുന്നു.

Update: 2020-06-22 08:46 GMT

ന്യൂഡല്‍ഹി: ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം, ഇന്ത്യാ-നേപ്പാള്‍ ബന്ധം, കൊവിഡ് 19 നെത്തുടര്‍ന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളായ ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യാന്‍ വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ചൗധരിയ്ക്ക് ഇ- മെയില്‍ കത്ത് നല്‍കി.

നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമായ വിഷയങ്ങളില്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ പങ്ക് പരമപ്രധാനമാണ്. ഗൗരവകരമായ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച അനിവാര്യമായിരിക്കുന്നു. വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിധിയില്‍പ്പെടുന്ന അതീവപ്രാധാന്യമുളള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി കത്തില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News