സാമ്പത്തിക മാന്ദ്യം മുംബൈ മിററും പൂനെ മിററും പ്രസിദ്ധീകരണം നിർത്തുന്നു
ന്യൂസ്‌പ്രിന്റ് ചെലവ് വർധിപ്പിക്കുന്ന ഇറക്കുമതി തീരുവ ഈടാക്കുന്ന നയവും മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പറഞ്ഞു
മുംബൈ: കൊവിഡ് മഹാമാരിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മുംബൈ മിറർ, പൂനെ മിറർ എന്നിവയുടെ പ്രസിദ്ധീകരണം നിർത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ശനിയാഴ്ച അറിയിച്ചു. മുംബൈ മിറർ വീക്കിലിയായും ഓൺലൈൻ മാധ്യമമായി തുടരുമെന്നും ടൈെസ് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
മാസങ്ങളായുള്ള ചർച്ചകൾക്കു ശേഷം, ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ നിർത്തുവാനുള്ള വളരെ പ്രയാസകരവും വേദനാജനകവുമായ തീരുമാനം എടുത്തിട്ടുണ്ട്. താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു ശക്തമായ ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിന് ഞങ്ങളുടെ മാധ്യമപ്രവർത്തകരുടെയും മറ്റ് സ്റ്റാഫുകളുടേയും സംഭാവനയെ ഞങ്ങൾ ശരിക്കും വിലമതിക്കുന്നു, അവരുടെ കഠിനാധ്വാനത്തിനും വലിയ പരിശ്രമത്തിനും നന്ദി, എന്ന് ടൈംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പത്രത്തിൽ നിന്നുള്ള വരുമാനത്തിന്റെ നിബന്ധനകൾ മാത്രമല്ല, ന്യൂസ്‌പ്രിന്റ് ചെലവ് വർധിപ്പിക്കുന്ന ഇറക്കുമതി തീരുവ ഈടാക്കുന്ന നയവും മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പറഞ്ഞു. ഒരു ഉത്തേജനം ഫലവത്താകില്ല, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.