മുംബൈ-ജയ്പുര്‍ ട്രെയിനില്‍ വെടിവെയ്പ്പ്; എഎസ്‌ഐ ഉള്‍പ്പെടെ നാല് മരണം, കോണ്‍സ്റ്റബിള്‍ കസ്റ്റഡിയില്‍

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Update: 2023-07-31 05:31 GMT

മുംബൈ: മുംബൈ-ജയ്പുര്‍ എക്‌സ്പ്രസില്‍(12956) തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ നാല് മരണം. ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍, പാന്‍ട്രി ജീവനക്കാരന്‍, രണ്ട് യാത്രക്കാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ്ങിനെ ഇയാള്‍ ഉപയോഗിച്ച തോക്കുള്‍പ്പെടെ മുംബൈ റെയില്‍വേ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



 


മുംബൈയില്‍ നിന്ന് ജയ്പുരിലേക്കുള്ള യാത്രക്കിടെ ബി-5 കോച്ചിലായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ച് മണിയോടെ ട്രെയിന്‍ പാല്‍ഗര്‍ സ്റ്റേഷന്‍ കടന്നതിന് ശേഷമായിരുന്നു വെടിവെയ്പ്പ്. യാത്രക്കാരില്‍ ഭൂരിഭാഗവും ഉറക്കമായിരുന്നു. കൊലപാതകത്തിന് ശേഷം ദഹിസാര്‍ സ്റ്റേഷന് സമീപത്ത് വെച്ച് ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി. ബോറിവലി സ്റ്റേഷനില്‍ വച്ച് മൃതദേഹങ്ങള്‍ ട്രെയിനില്‍ നിന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.






Tags: