പ്രജ്ഞാ സിംഗിനെതിരേ പോസ്റ്റിട്ട ഡോക്ടര്‍ അറസ്റ്റില്‍

Update: 2019-05-16 09:42 GMT

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിംഗിനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡോക്ടര്‍ അറസ്റ്റില്‍. വിക്രോളി സ്വദേശിയും 38കാരനുമായ ഹോമിയോപതി ഡോക്ടര്‍ സുനില്‍ കുമാര്‍ നിഷാദിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ പോസ്റ്റിട്ടെന്നു കാണിച്ചു രവീന്ദ്ര തിവാരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് സുനില്‍കുമാറിനെ അറസ്റ്റ് ചെയ്തതെന്നു പോലിസ് പറഞ്ഞു. 

Tags:    

Similar News