ഗാസിയാബാദ്: സമാജ് വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുലായം സിങ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രസംബന്ധമായ അസുഖം മൂലമാണ് ഗാസിയാബാദിലെ യശോദ സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ മാസം ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പതിവു പരിശോധന നടത്തിയിരുന്നു. ചാര്‍ട്ടേഡ് വിമാനത്തില്‍ ലഖ്നോയില്‍ നിന്ന് ഡല്ഹിയിലോക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുലായം സിങ് യാദവിനെ പരിശോധിക്കുന്ന ഡോ. നരേഷ് ട്രെഹാന്റെ നിര്‍ദേശപ്രകാരമാണ് ഇവിടുന്ന് മാറ്റിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.