മധ്യപ്രദേശ് പ്രതിസന്ധി: ആവശ്യമെങ്കില്‍ വിമത എംഎല്‍എമാരെ കാണാന്‍ ബംഗളൂരുവിലേക്ക് പോവുമെന്ന് കമല്‍നാഥ്
എംഎല്‍എമാരെ കാണാന്‍ ബുധനാഴ്ച ബംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ റിസോര്‍ട്ടിനു മുന്നില്‍ തടഞ്ഞിരുന്നു. പിന്നീട് സിങ്ങിനെ അറസ്റ്റുംചെയ്തു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരെ കാണാന്‍ ബംഗളൂരുവിലേക്ക് പോവുമെന്ന് കമല്‍നാഥ് അറിയിച്ചത്.
ഭോപ്പാല്‍: കര്‍ണാടകയിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ ആവശ്യമെങ്കില്‍ ബംഗളൂരുവിലെത്തി കാണുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. എംഎല്‍എമാരെ കാണാന്‍ ബുധനാഴ്ച ബംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ റിസോര്‍ട്ടിനു മുന്നില്‍ തടഞ്ഞിരുന്നു. പിന്നീട് സിങ്ങിനെ അറസ്റ്റുംചെയ്തു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരെ കാണാന്‍ ബംഗളൂരുവിലേക്ക് പോവുമെന്ന് കമല്‍നാഥ് അറിയിച്ചത്. ബംഗളൂരു സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുമായും ഫോണില്‍ ബന്ധപ്പെടാന്‍ കമല്‍നാഥ് ശ്രമിച്ചതായും സൂചനയുണ്ട്.
ബുധനാഴ്ച രാവിലെ ബംഗളൂരുവിലെത്തിയ ദിഗ്‌വിജയ് സിങ്ങിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ ഡി കെ ശിവകുമാറാണ് സ്വീകരിച്ചത്. റമദാ ഹോട്ടലിലെത്തിയ ഇരുനേതാക്കളെയും പോലിസ് തടയുകയായിരുന്നു. കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് 22 എംഎല്‍എമാരും സിന്ധ്യയ്‌ക്കൊപ്പം രാജി പ്രഖ്യാപിച്ചത്. ഇടഞ്ഞുനില്‍ക്കുന്ന 22 എംഎല്‍എമാരും തിരിച്ച് കോണ്‍ഗ്രസിലേക്ക് വരണമെന്നാണ് അഭ്യര്‍ഥനയെന്നും അവരെ തടവിലാക്കിയിരിക്കുകയാണെന്നും ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് ആരോപിച്ചു.
അഞ്ച് എംഎല്‍എമാരോട് താന്‍ സംസാരിച്ചുവെന്നും പോലിസ് കാവലിലാണ് അവര്‍ കഴിയുന്നത്. ബിജെപി എംഎല്‍എ അരവിന്ദ് ബന്ദോരിയയും ഒരു എംപിയുമാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ തടങ്കലില്‍ വച്ചിരിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ എന്റെ വോട്ടര്‍മാരെ കാണാന്‍ അനുവദിക്കാത്തത് എന്താണ്. ബിജെപി എന്താണ് ചെയ്യുന്നത്. റിസോര്‍ട്ടിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് എന്നെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അതിന് അനുവദിക്കുന്നില്ലെന്നും ദിഗ്‌വിജയ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
