കശ്മീരില്‍ തടങ്കലിലുള്ള മെഹബൂബ മുഫ്തിയെ കാണാന്‍ മാതാവിനും വിലക്ക്‌

മകളെ ഒന്ന് കാണാന്‍ സമ്മതിക്കണമെന്നാവശ്യപ്പെട്ട് അമ്മ ഗുല്‍ഷല്‍ മുഫ്തി ജമ്മു കശ്മീര്‍ പോലിസിന് സമര്‍പ്പിച്ച അപേക്ഷയാണ് തള്ളിയത്.

Update: 2019-08-28 08:13 GMT

ന്യൂഡല്‍ഹി: ഭരണഘടനയിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നിയന്ത്രണങ്ങള്‍ തുടരുന്ന ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മാതാവിനും വിലക്കേര്‍പ്പെടുത്തി പോലിസ്. മകളെ ഒന്ന് കാണാന്‍ സമ്മതിക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഗുല്‍ഷല്‍ മുഫ്തി ജമ്മു കശ്മീര്‍ പോലിസിന് സമര്‍പ്പിച്ച അപേക്ഷയാണ് തള്ളിയത്. 'നേതാക്കളെ അറസ്റ്റ് ചെയ്തിട്ട് 21 ദിവസമായി. അവരെക്കുറിച്ചുള്ള ഒരു വിവരവുമില്ല.

                                    തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുറച്ചുസമയത്തേക്ക് അവരെ കാണാന്‍ അനുവദിക്കണമെന്ന് ഞങ്ങള്‍ ജമ്മു കശ്മീര്‍ പോലിസിനോട് ആവശ്യപ്പെട്ടു. ദേഹപരിശോധന നടത്തിയ ശേഷം കടത്തിവിട്ടാല്‍ മതിയെന്നുവരെ പറഞ്ഞു. പക്ഷേ, എന്തുകൊണ്ടാണ് അമ്മയ്ക്കും മകള്‍ക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുന്നത്. അതെങ്ങനെയാണ് താഴേത്തട്ടില്‍ പ്രതിഫലിക്കുക'- മെഹബൂബ മുഫ്ത്തിയുടെ മകള്‍ സന ഇല്‍ത്തിജ മുഫ്തി ചോദിച്ചു.

ആഗസ്ത് അഞ്ചിനാണ് മുഫ്തിയെ പോലിസ് വീട്ടുതടങ്കലിലാക്കിയത്. മുഫ്തിയെ കൂടാതെ ഒമര്‍ അബ്ദുല്ലയടക്കമുള്ള നേതാക്കളും അറസ്റ്റുചെയ്യപ്പെട്ടു. ആഗസ്ത് 21ന് മുഫ്തിയുടെ കുടുംബം ഇവരെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍പോലും ലംഘിച്ച് കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലാക്കിയിരിക്കുകയാണെന്ന് സ്വാതന്ത്ര്യദിനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ കത്തില്‍ ഇല്‍ത്തിജ മുഫ്തി വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News