നൈജീരിയയില്‍ 20000ത്തിലേറെ പെണ്‍കുട്ടികളെ കാണാതായെന്നു റിപോര്‍ട്ട്

20000 മുതല്‍ 45000 വരെയുള്ള നൈജീരിയന്‍ യുവതികളെയാണ് മാലിയില്‍ നിന്നു കാണാതായത്

Update: 2019-01-24 10:04 GMT
അബൂജ: മാലിയില്‍ നിന്നു 20000ത്തിലേറെ പെണ്‍കുട്ടികളെ കാണാതായെന്നു റിപോര്‍ട്ട്. ഇവരെ പെണ്‍വാണിഭത്തിനാണ് കൊണ്ടുപോവുന്നതെന്ന് നൈജീരിയിലെ മനുഷ്യക്കടത്തിനെതിരായ ഏജന്‍സി പആരോപിച്ചു. 20000 മുതല്‍ 45000 വരെയുള്ള നൈജീരിയന്‍ യുവതികളെയാണ് മാലിയില്‍ നിന്നു കാണാതായത്. ഹോട്ടല്‍ പോലെയുള്ള സ്ഥാപനത്തിലെ നല്ലൊരു ജോലി നല്‍കാമെന്ന വാഗ്ദാനങ്ങളെ വിശ്വസിച്ചു ചേക്കേറിയവരാണ് ഇവരെന്നു അധികൃതര്‍ പറയുന്നു. കൂടാതെ സ്‌കൂളില്‍ പോവുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുണ്ട്. 2014ല്‍ നൈജീരിയയിലെ ചിബുക്ക് നഗരത്തില്‍ നിന്നു 276 സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ബോക്കോ ഹറാം സായുധര്‍ റിപോര്‍ട്ടില്‍ പറയുന്നു. ആള്‍ത്താമസമില്ലാത്ത വനങ്ങളിലേക്കാണ് ഇവരെ തട്ടിക്കൊണ്ടുപോവുന്നത്്.




Tags: