താന്‍ ഒരു പാര്‍ട്ടിയുടെ മാത്രം പ്രധാനമന്ത്രിയാണെന്നാണ് മോദിയുടെ പെരുമാറ്റവും പ്രസംഗങ്ങളും വ്യക്തമാക്കുന്നത്: അശോക് ഗെലോട്ട്

ബിജെപിക്കാരുടെയും ഹിന്ദുക്കളുടെയും മാത്രം പ്രധാനമന്ത്രിയാണ് താനെന്ന മിഥ്യാധാരണയിലാണ് നരേന്ദ്ര മോദി

Update: 2023-08-08 04:28 GMT

ജയ്പുര്‍: ബിജെപിക്കാരുടെയും ഹിന്ദുക്കളുടെയും മാത്രം പ്രധാനമന്ത്രിയാണ് താനെന്ന മിഥ്യാധാരണയിലാണ് നരേന്ദ്ര മോദിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇതു വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ജയ്പുരില്‍ സംസ്ഥാനത്തെ പുതിയ ജില്ലകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഒരു പാര്‍ട്ടിയുടെ മാത്രം പ്രധാനമന്ത്രിയാണെന്നാണ് മോദിയുടെ പെരുമാറ്റവും പ്രസംഗങ്ങളും വ്യക്തമാക്കുന്നത്. ജനാധിപത്യത്തിലൂടെയാണ് മോദി തിരഞ്ഞെടുക്കപ്പെട്ടത്. മണിപ്പുരിലെ സംഭവങ്ങളെക്കുറിച്ച് സുപ്രീം കോടതി ചോദിക്കുമ്പോള്‍ മോദി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനെക്കുറിച്ചും ഛത്തീസ്ഗഡിനെക്കുറിച്ചുമാണ് സംസാരിക്കുന്നത.്' ഗെലോട്ട് ചൂണ്ടിക്കാട്ടി.

''മനുഷ്യത്വമാണ് ദേശീയതയെക്കാള്‍ വലുതെന്ന് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകുമോ? സ്‌നേഹമില്ലെങ്കില്‍ പിന്നെ രാജ്യമുണ്ടാകുമോ? രാജ്യത്തെ ജനം മുഴുവന്‍ താന്‍ എന്തു പറഞ്ഞാലും അതെല്ലാം വിശ്വസിക്കണമെന്നാണ് മോദി ആശ്യപ്പെടുന്നത്' ഗെലോട്ട് പറഞ്ഞു.എന്നാല്‍ ഗെലോട്ടിന്റെ പ്രസ്താവന പ്രീണനത്തിനുള്ള ശ്രമമാണെന്ന് ബിജെപി വക്താവ് റാം ലാല്‍ ശര്‍മ പറഞ്ഞു. മോദി എല്ലാവരുടെയും പുരോഗമനത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.





Tags:    

Similar News