പത്രങ്ങളെ പാട്ടിലാക്കാന്‍ മോദി സര്‍ക്കാര്‍; പരസ്യ നിരക്ക് 25 ശതമാനം കൂട്ടി

പ്രാദേശിക ഭാഷകളിലെ ചെറുതും വലുതുമായ പത്രങ്ങള്‍ക്കായിരിക്കും പുതിയ നിരക്കിലൂടെ ഏറ്റവും ഗുണം ലഭിക്കുക.

Update: 2019-01-08 20:12 GMT

ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ മാധ്യമങ്ങളെ പാട്ടിലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍. അച്ചടി മാധ്യമങ്ങള്‍ക്കുള്ള പരസ്യ നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ച് നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. പ്രാദേശിക ഭാഷകളിലെ ചെറുതും വലുതുമായ പത്രങ്ങള്‍ക്കായിരിക്കും പുതിയ നിരക്കിലൂടെ ഏറ്റവും ഗുണം ലഭിക്കുക. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് നിരക്ക് പരിഷ്‌കരണം പുറത്ത് വിട്ടത്.

ബിഒസി( ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) ക്കാണ് പുതിയ പരിഷ്‌ക്കരണം നടപ്പിലാക്കാനുള്ള ചുമതല. ചൊവ്വാഴ്ച്ച മുതല്‍ തന്നെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഏറ്റവും അവസാനമായി 2013 ലാണ് നിരക്ക് കേന്ദ്രം വര്‍ധിപ്പിച്ചത്. അന്ന് 2010ലെ നിരക്കിന് മുകളില്‍ 19 ശതമാനം വര്‍ധിപ്പിക്കുകയായിരുന്നു.

മന്ത്രിസഭ ഏര്‍പ്പെടുത്തിയ എട്ട് നിരക്ക് പരിഷ്‌ക്കരണ കമ്മിറ്റികളുടെ തീരുമാനം പരിഗണിച്ചാണ് പുതിയ നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നിരക്ക് വര്‍ധന നടപ്പിലാക്കിയത്. പത്ര കടലാസുകളുടെ നിരക്ക് വര്‍ധന, നിര്‍മ്മാണ ചെലവ് തുടങ്ങിയ പരസ്യ നിരക്ക് നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പരിഗണിച്ചാണ് വര്‍ധന.


Tags:    

Similar News