കൊറോണ: മോദി ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ പ്രത്യേക ക്ഷണം അനുസരിച്ച് ബംഗാബന്ധു ഷെയ്ഖ് മുജീബുല്‍റഹ്മാന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ പ്രത്യേക ക്ഷണം അനുസരിച്ച് ബംഗാബന്ധു ഷെയ്ഖ് മുജീബുല്‍റഹ്മാന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഗോളവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന രണ്ടാമത്തെ ചടങ്ങാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. മുമ്പ് ഇന്ത്യ യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നു. യാത്രചെയ്യേണ്ട സമയമല്ല ഇതെന്ന ആഗോള ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം.
ഇതുവരെ ബംഗ്ലാദേശില്‍ മൂന്ന് കൊറോണ വൈറസ് ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ധാക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയവരും ഒരാള്‍ ഇവരുടെ ബന്ധുവുമാണ്.