എം കെ ഫൈസിയുടെ അറസ്റ്റ് പ്രതിഷേധാര്‍ഹം: തോല്‍ തിരുമാളവന്‍ എം പി

Update: 2025-03-05 18:09 GMT

ചെന്നൈ: എസ് ഡി പി ഐ രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് വിടുതലൈ ചിരുതൈഗള്‍ പാര്‍ട്ടി. ന്യൂനപക്ഷ പിന്നോക്ക ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന എസ് ഡി പി ഐ യെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നീക്കങ്ങളെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്ന് പാര്‍ട്ടിയുടെ ലോക്‌സഭ അംഗം തോല്‍ തിരുമാളവന്‍ എം പി അറിയിച്ചു. രാഷ്ട്രീയ പ്രതികാര നടപടികള്‍ക്കായി അന്വേഷണ ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്.എം കെ ഫൈസിക്ക് എതിരെ ചാര്‍ത്തിയ കള്ളകേസ് പിന്‍വലിക്കുകയും അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്യണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.