യുപിയില്‍ ഇന്ദിരാ ഗാന്ധിയുടെ പ്രതിമ കറുത്ത തുണികൊണ്ടു മൂടി

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Update: 2019-09-14 04:50 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പ്രതിമ കറുത്ത തുണികൊണ്ട് മൂടി ഒരു സംഘം ആളുകള്‍. ലഖിംപുര്‍ ഖേരി ജില്ലയിലുള്ള ഗോലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ കറുത്ത തുണിമൂടിയിരിക്കുന്നത് കണ്ടത്.

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Tags: