മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ചു; 12 മരണം

Update: 2023-10-15 05:45 GMT
മുംബൈ: മഹാരാഷ്ട്രയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം. ഇവരില്‍ അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. 23 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

നാസികില്‍ നിന്നും ബുല്‍ഡാനയിലെ സൈലാനി ബാബ ദര്‍ഗയിലേക്ക് വരികയായിരുന്നു സംഘം. ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വൈജാപൂര്‍ പ്രദേശത്ത് പുലര്‍ച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്. ബസ് അമിത വേഗതയിലായിരുന്നുവെന്നും വിവരമുണ്ട്.