കശ്മീരില്‍ ഏറ്റുമുട്ടല്‍; സായുധനെ സൈന്യം വധിച്ചു
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് സായുധര്‍ ഒളിച്ചിരിക്കുന്നതായി റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിവരികയായിരുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് സായുധര്‍ ഒളിച്ചിരിക്കുന്നതായി റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സായുധര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചതിനെത്തുടര്‍ന്നാണ് ഒരു സായുധന്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ സായുധര്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് എന്നറിയാന്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.