കൊല്‍ക്കത്തയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം; പെണ്‍കുട്ടിയുടെ നില ഗുരുതരം; ആണ്‍സുഹൃത്തിനും പങ്കെന്ന് പിതാവ്
കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനും ബന്ധമുണ്ടെന്ന് പിതാവ് വ്യക്തമാക്കി. പെണ്‍കുട്ടിയെ അഞ്ജാതരായ യുവാക്കള്‍ വലിച്ചിഴച്ച കൊണ്ടുപോവുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ആണ്‍സുഹൃത്ത് ഓടി രക്ഷപ്പെട്ടതായി പിതാവ് വ്യക്തമാക്കി. ആണ്‍സുഹൃത്തിനെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന് പിതാവ് വ്യക്തമാക്കി. ബലാല്‍സംഗത്തിന് ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുകയും 5,000 രൂപ മോഷ്ടിക്കുകയും ചെയ്്തിരുന്നു. പ്രതികള്‍ക്കായി പോലിസ് തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ദുര്‍ഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളജിന് സമീപം വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഒഡീഷയിലെ ജലേശ്വര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ആണ്‍ സുഹൃത്തിനൊപ്പം പുറത്തുപോകാന്‍ ഇറങ്ങിയതായിരുന്നു. ഇതേസമയം കോളജിന്റെ ഗേറ്റിന് സമീപം അജ്ഞാതര്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തി. പിന്നാലെ യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
അതേസമയം തുടര്‍ച്ചയായി കൊല്‍ക്കത്തയില്‍ നടക്കുന്ന മൂന്നാമത്തെ ബലാല്‍സംഗ കേസാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇക്കൊല്ലം ജൂലൈയില്‍, കൊല്‍ക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കൊല്‍ക്കത്ത ലോ കോളജിന്റെ പരിസരത്ത് നിയമ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായിരുന്നു.
