ഗാസിയാബാദില്‍ വന്‍ തീപിടിത്തം: രണ്ട് പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ: ഗാസിയാബാദില്‍ അഞ്ച് നില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ബീര്‍ബല്‍ ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ (ഫെബ്രുവരി) രാത്രി 11 മണിയോടെയാണ് സംഭവം.
തീപിടിത്തത്തെത്തുടര്‍ന്ന് പൊള്ളലേറ്റവരെയും ഗുരുതരമായി പരിക്കേറ്റവരെയും സമീപത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ മരിച്ചെന്ന് പോലിസ് സ്ഥിരീകരിച്ചു. കുറച്ച് പേരെ ഗുരു തേജ് ബഹദൂര്‍ (ജിടിബി) ആശുപത്രിയിലേക്ക് മാറ്റിയെന്നും അവരുടെ നില തൃപ്തികരമാണെന്നും പോലിസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട പത്ത് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും പോലിസ് വ്യക്തമാക്കി. അപകടം നടക്കുന്ന സമയം നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.