ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ വന്‍തീപ്പിടിത്തം; ആളപായമില്ല

വ്യാഴാഴ്ച രാത്രി 11.15നുശേഷമായിരുന്നു തീപ്പിടിത്തമുണ്ടായതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Update: 2020-05-22 01:18 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കീര്‍ത്തി നഗറില്‍ വന്‍തീപ്പിടിത്തമുണ്ടായി. കീര്‍ത്തി നഗറിലെ ചുനഭട്ടി ചേരിയിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച രാത്രി 11.15നുശേഷമായിരുന്നു തീപ്പിടിത്തമുണ്ടായതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

അഗ്‌നിശമനസേനയുടെ 45 യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ രാജേഷ് പന്‍വര്‍ പറഞ്ഞു. സംഭവത്തില്‍ ആളപായമില്ലെന്നും തീ രാജേഷ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News