മാസ് മീനിന് (ഡ്രൈ ട്യൂണ ഫിഷ്) മിനിമം താങ്ങുവില ഉറപ്പാക്കണം: എം പി മുഹമ്മദ് ഫൈസല്‍

ചട്ടം 377 പ്രകാരമാണ് വിഷയം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്.

Update: 2019-11-20 07:11 GMT

ന്യൂഡല്‍ഹി: മാസ് മീനിന് (ഡ്ര ട്യൂണ ഫിഷ്) മിനിമം തങ്ങുവില ഉറപ്പാക്കണമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. ലക്ഷദ്വീപ് മല്‍സ്യത്തൊഴിലാളികള്‍ വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന മല്‍സ്യ ഉല്‍പ്പന്നമായ മാസ്മീന്‍ ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ വന്‍വിപണന സാധ്യത ഉള്ളതാണ്.

ഇടനിലക്കാര്‍ മല്‍സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലൂടെ അവര്‍ക്ക് വേണ്ട മിനിമം തുക ലഭിക്കാതെ പോവുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് മിനിമം താങ്ങുവില നിശ്ചയിച്ച് മല്‍സ്യത്തൊഴിലാളികളെ വലിയ സാമ്പത്തിക നഷ്ടത്തില്‍നിന്നും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Tags:    

Similar News