ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍ ബജ്‌റങ്ദള്‍; മംഗളൂരുവിലും ദക്ഷിണകന്നഡയിലും നിരോധനാജ്ഞ

Update: 2025-05-27 18:08 GMT
ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍ ബജ്‌റങ്ദള്‍; മംഗളൂരുവിലും ദക്ഷിണകന്നഡയിലും നിരോധനാജ്ഞ

മംഗളൂരു: മംഗളൂരിലെ ബണ്ട്വാളില്‍ യുവാവിനെ വെട്ടിക്കൊന്നത് ബജ്‌റങ്ദള്‍ അക്രമികള്‍. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മംഗളൂരുവിലും ദക്ഷിണ കന്നഡയിലെ അഞ്ച് താലൂക്കിലും ഇന്ന് മുതല്‍ ഈ മാസം 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പിക്കപ്പ് ഡ്രൈവറായ കോല്‍ത്ത്മജാലു സ്വദേശി റഹീമിനെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ അല്‍പ്പം മുമ്പാണ് വെട്ടിക്കൊന്നത്. എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകനായ റഹീം, മസ്ജിദ് കോല്‍ത്തമജലു അദ്ദൂരിന്റെ സെക്രട്ടറി കൂടിയായിരുന്നു.

റഹീമിന്റെ കൂടെയുണ്ടായിരുന്ന ഇംത്യാസ് എന്ന യുവാവിനും വേട്ടേറ്റിട്ടുണ്ട്. കൈയ്ക്ക് വെട്ടേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. റഹീം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയില്‍ വിവിധ മുസ് ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തതായി ചില റിപോര്‍ട്ടുകള്‍ ഉണ്ട്.





Tags:    

Similar News