മറാത്ത സംവരണം, വിധിയുടെ സാധുത സംശയാസ്പദം: സിപിഐ

സർക്കാരുകളുടെയും കോടതികളുടെയും അധികാരം സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

Update: 2021-05-05 17:37 GMT

ന്യൂഡൽഹി: സംവരണത്തിന്റെ പരിധി 50 ശതമാനമാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രിംകോടതി വിധിയുടെ സാധുതയിൽ സംശയം ഉന്നയിച്ച് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. മറാത്താ സംവരണം കോടതി നിരാകരിച്ചിരിക്കുകയാണ്. ഈ വിധി ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനുള്ള സർക്കാരുകളുടെയും കോടതികളുടെയും അധികാരം സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

മുന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്ക് സാമ്പത്തികമായ പിന്നാക്കാവസ്ഥ പരിഗണിച്ച് 10 ശതമാനം സംവരണമെന്ന തീരുമാനത്തിലൂടെ ഇതിനകം തന്നെ കേന്ദ്രസർക്കാർ സംവരണപരിധി 50 ശതമാനത്തിലധികമായിരിക്കുകയാണ്. തമിഴ്‌നാട് സർക്കാരും ഒമ്പതാം പട്ടികയിൽപ്പെടുത്തി സംവരണതോത് പരിധിയിലധികമാക്കുകയുണ്ടായി. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.