ഡൽഹിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഹരിയാനയിൽ പിടിയിൽ

ഡൽഹി രഞ്ജിത് നഗർ സ്വദേശി സൂരജാണ് കൊടുംക്രൂരതയ്ക്ക് പോലിസ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഹരിയാനയിൽ നിന്നാണ് പോലിസ് പിടികൂടിയത്.

Update: 2021-10-24 13:27 GMT

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ആറു വയസ്സുകാരിയെ ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. സിസിടിവി ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലിസ് പിടികൂടിയത്. പീഡനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് പെൺകുട്ടി ആശുപത്രിയിലാണ്.

ഡൽഹി രഞ്ജിത് നഗർ സ്വദേശി സൂരജാണ് കൊടുംക്രൂരതയ്ക്ക് പോലിസ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഹരിയാനയിൽ നിന്നാണ് പോലിസ് പിടികൂടിയത്. സമാന കേസുകളിൽ ഇയാൾ നേരത്തെയും പ്രതിയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് ഡൽഹി പോലിസ് ചുമതലപ്പെടുത്തിയിരുന്നു.

വടക്കൻ ഡൽഹിയിലെ രഞ്ജീത് നഗറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി പിടിച്ചുകൊണ്ടുപോയി ബലാൽസംഗത്തിന് ഇരയാക്കി എന്നാണ് കരുതുന്നത്. പരിക്കുകളോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ കൂലിപ്പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. ഡൽഹിയിലെ ആര്‍എംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിപ്പോൾ അതിതീവ്ര വിഭാ​ഗത്തിൽ നിരീക്ഷണത്തിലാണ്.