മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
ജാര്‍ഖണ്ഡിലെ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ ഓമാന്‍ജി മൃഗശാലയിലായിരുന്നു സംഭവം. വസീം ബുധനാഴ്ച രാവിലെയാണ് മൃഗശാലയിലെത്തിയത്. കടുവക്കൂടിന് അടുത്തെത്തിയപ്പോള്‍ വസിം കൂടിനോട് ചേര്‍ന്നുള്ള മരത്തിലേക്ക് എടുത്തുചാടുകയും കടുവയുടെ സമീപത്തേക്ക് പോവുകയുായിരുന്നു.
റാഞ്ചി: ജാര്‍ഖണ്ഡില്‍ മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. വസിം അന്‍സാരി (30) എന്ന യുവാവിനെയാണ് മൃഗശാലയിലെ പെണ്‍കടുവ അനുഷ്‌കയാണ് കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ ഓമാന്‍ജി മൃഗശാലയിലായിരുന്നു സംഭവം. വസീം ബുധനാഴ്ച രാവിലെയാണ് മൃഗശാലയിലെത്തിയത്. കടുവക്കൂടിന് അടുത്തെത്തിയപ്പോള്‍ വസിം കൂടിനോട് ചേര്‍ന്നുള്ള മരത്തിലേക്ക് എടുത്തുചാടുകയും കടുവയുടെ സമീപത്തേക്ക് പോവുകയുായിരുന്നു. കൂട്ടിലെത്തിയ വസീമിനെ അപ്പോള്‍തന്നെ കടുവ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. യുവാവിന്റെ നിലവിളി കേട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സംഭവം കണ്ടുനിന്നവര്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കണ്ടപ്പോഴാണ് ബന്ധുക്കളും സുഹൃത്തുക്കളും വസീമിനെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് മാനസികപ്രശ്‌നമുണ്ടോയെന്നും പോലിസ് സംശയിക്കുന്നുണ്ട്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കടുവക്കൂട്ടില്‍ അകപ്പെട്ടതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ഡെക്കാര്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. മരത്തില്‍ക്കയറി കടുവയുടെ കുറച്ച് ചിത്രമെടുത്തശേഷം കടുവയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു വസിം. അതിനിടെ മരത്തിന്റെ ചില്ലയൊടിഞ്ഞ് കടുവയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
ഉടന്‍തന്നെ കടുവ വസീമിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. വസീമിന്റെ കഴുത്തില്‍നിന്ന് കടുവയുടെ പല്ലും നഖവും പോസ്റ്റ്‌മോര്‍ട്ടത്തിനിടെ കണ്ടെത്തി. മെക്കാനിക്കായ വസിം മൂന്നുമാസം മുമ്പാണ് വിവാഹിതനായത്. എന്നാല്‍, പിന്നീട് വിവാഹമോചനം നേടിയിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്തുകൊണ്ടാണ് ഇയാള്‍ കടുവക്കൂട്ടിലേക്ക് ചാടിയതെന്ന് അറിയില്ലെന്നും സന്ദര്‍ശകര്‍ മൃഗശാലയിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മൃഗശാലയിലെ ആദ്യത്തെ സംഭവമാണിതെന്നും ഡയറക്ടര്‍ പി കെ വര്‍മ വ്യക്തമാക്കി.

