ജമ്മുകശ്മീരിൽ സായുധാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

മഹാരാജ് ഗഞ്ചിലെ ഒരു കടയിലെ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം.

Update: 2021-11-08 17:46 GMT

ശ്രിനഗർ: ജമ്മുകശ്മീരിൽ സായുധാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബന്ദിപ്പോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ശ്രിനഗറിലെ ബോഹ്‌റി കടാൽ മേഖലയിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജമ്മുകശ്മീർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

മഹാരാജ് ഗഞ്ചിലെ ഒരു കടയിലെ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം. ഇന്നലെ ശ്രീനഗറിൽ ഒരു പോലിസ് ഉദ്യോഗസ്ഥനെയും സായുധർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.