സ്വത്ത് തര്‍ക്കം; കര്‍ണാടകയില്‍ ഏഴ് പേര്‍ ചേര്‍ന്ന് യുവാവിനെ ബേക്കറിയില്‍ കയറി വെട്ടിക്കൊന്നു

ബംഗളൂരു: കര്‍ണാടകയിലെ കൊപല്‍ ജില്ലയില്‍ യുവാവിനെ ഏഴ് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. ചേനപ്പ നരിനാള്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് വ്യക്തമാക്കി. ബേക്കറിയിലേക്ക് ഓടിരക്ഷപ്പെട്ട് വന്ന യുവാവിനെ ഏഴ് പേര്‍ ചേര്‍ന്ന് വടിവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബേക്കറിയുടെ സിസിടിവിയില്‍ നിന്നും പോലിസിന് ലഭിച്ചു.