മലയാളി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച് ഡല്‍ഹി പോലിസും ആള്‍ക്കൂട്ടവും; മോഷണം ആരോപിച്ചായിരുന്നു അതിക്രമം, ഹിന്ദി അറിയാത്തതിനും മര്‍ദ്ദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ഥികളെ സംഘംചേര്‍ന്ന് മര്‍ദിച്ചു. സാക്കിര്‍ ഹുസൈന്‍ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ അശ്വിന്‍, സുധീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചെങ്കോട്ട പരിസരത്തുവച്ച് ബുധനാഴ്ചയായിരുന്നു സംഭവം.ഡല്‍ഹി പോലിസും ഒപ്പം ചേര്‍ന്ന് വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നാണ് പരാതി. രവിരംഗ് എന്ന കോണ്‍സ്റ്റബിളും സത്യപ്രകാശ് എന്ന പോലിസ് ഉദ്യോഗസ്ഥനും ചേര്‍ന്നാണ് തങ്ങളെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
മുണ്ട് ഉടുത്തതിന്റെ പേരിലാണ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ ഷൂ കൊണ്ടും ബൂട്ട് കൊണ്ടും മുഖത്ത് ചവിട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുണ്ട് ഉടുത്തതിന്റെ പേരിലാണ് ഞങ്ങളെ ക്രൂരമായിട്ട് മര്‍ദ്ദിച്ചത്.
അതേപോലെ ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ ഞങ്ങളെ ഷൂ കൊണ്ട് ചവിട്ടി. മര്‍ദ്ദനത്തിന് ശേഷം പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ചും മര്‍ദ്ദനം തുടര്‍ന്നെന്നും പരാതിയുണ്ട്. 20,000 രൂപ നല്‍കിയാല്‍ കേസ് ഒഴിവാക്കാമെന്ന് പോലിസ് പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഡിഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും പോലിസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.