മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

Update: 2026-01-16 07:57 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. മതപരിവര്‍ത്തനം ആരോപിച്ചാണ് തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ ആല്‍ബിനെ അറസ്റ്റ് ചെയ്തത്. പോലിസ് ആല്‍ബിനെ കോടതിയില്‍ ഹാജരാക്കുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം. നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിനുശേഷം വീണ്ടും മതപരിവര്‍ത്തനം നടത്തിയെന്നാണ് പോലിസിന്റെ ആരോപണം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ 13ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ആല്‍ബിന്റെ ഭാര്യയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചിരുന്നു.