മഹാരാഷ്ട്ര ആശങ്കയില്‍; കൊവിഡ് രോഗികളുടെ എണ്ണം 1,16,752 ആയി, 3,307 പുതിയ രോഗികള്‍

മഹാരാഷ്ട്രയില്‍ ഇന്നലെ മരിച്ചവരില്‍ 77 പേരും രോഗികളില്‍ 1,359 പേരും മുംബൈയിലാണ്.

Update: 2020-06-18 04:25 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 1,16,752 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 3,307 പേര്‍ക്കാണ് രോഗം പിടിപെട്ടത്.

114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,651 ആയി. മഹാരാഷ്ട്രയില്‍ ഇന്നലെ മരിച്ചവരില്‍ 77 പേരും രോഗികളില്‍ 1,359 പേരും മുംബൈയിലാണ്. 61,501 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 3242 പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്. 59,166 പേര്‍ ഇതുവരെ രോഗമുക്തരായി. 51,921 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ ചികില്‍സയില്‍ തുടരുന്നത്.

അതേസമയം, കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 50,000 കടന്നു. 2,174 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 50,193 ആയി. 48 മണിക്കൂറിനുള്ളില്‍ 576 പേരാണ് മരിച്ചത്.

Tags: