മഹാരാഷ്ട്രയില്‍ 6,059 പേര്‍ക്ക് കൂടി കൊവിഡ്; ആന്ധ്രയിലും തമിഴ്‌നാട്ടിലും പുതിയ രോഗികള്‍ 3000ല്‍ താഴെ

കര്‍ണാടകയില്‍ 4439 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,02,817 ആയി.

Update: 2020-10-25 19:20 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 6,059 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 5,648 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 112 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു. മഹാരാഷ്ട്രയില്‍ ഇതിനോടകം 16,45,020 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 14,60,755 പേര്‍ രോഗമുക്തി നേടി. 43,264 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. 1,40,486 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ 4439 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,02,817 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,106 പേര്‍ രോഗമുക്തി നേടുകയും 32 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 81,050 സജീവ കേസുകളാണുള്ളത്. 7,10,843 പേര്‍ രോഗമുക്തി നേടുകയും 10,905 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും 3000ല്‍ താഴെ കേസുകളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. 2,869 പേര്‍ക്കാണ് ഇന്ന് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,09,005 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 10,924 ആയി. സംസ്ഥാനത്ത് നിലവില്‍ 30,606 സജീവ കേസുകളാണുള്ളത്.

2,997 പുതിയ കേസുകളും 21 കൊവിഡ് മരണങ്ങളുമാണ് ഇന്ന് ആന്ധ്രാ പ്രദേശില്‍ റിപോര്‍ട്ട് ചെയ്തത്. 8,07,023 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 30,860 രോഗികളാണ് സംസ്ഥാനത്ത് ചികിൽസയില്‍ തുടരുന്നത്.