പരിശീലനത്തിനിടെ പോലിസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2019-10-02 07:19 GMT

മുംബൈ: മഹാരാഷ്ട്ര പോലിസിലെ ധ്രുതകര്‍മ സേനാംഗം പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. മുംബൈയിലെ വിക്രോളിയില്‍ ശാരീരിക ക്ഷമതാ പരിശീലനത്തിന്റെ ഭാഗമായുള്ള ഓട്ടത്തിനിടെയാണ് സഞ്ജയ് ശിവറാം എന്ന ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച കുഴഞ്ഞുവീണത്. ഉടന്‍ ചേംബൂരിനടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നുവെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജയപ്രകാഷ് ഭോസ്‌ലെ പറഞ്ഞു. ബിപിഇടി എന്നാണ് സാധാരണയായി ഇത്തരം കായികക്ഷമതാ പരിശോധനയെ വിളിക്കാറുള്ളത്. ധ്രുതകര്‍മ സേനാംഗങ്ങള്‍ക്ക് മൂന്നു മാസത്തിലൊരിക്കലാണ് ഇത്തരം പരിശോധന നടത്തുന്നതെന്നു അധികൃതര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടിയ ശേഷമേ യഥാര്‍ഥ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്നും അപകട മരണത്തിനു കേസെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.




Tags: