പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ ആറ് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സഹായികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും അന്‍സാരിക്ക് രക്ഷപ്പെടാനായില്ല.

Update: 2023-06-15 06:15 GMT

നാസിക്:പശുകടത്ത് കടത്ത് ആരോപിച്ച 23 കാരനായ മുസ് ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ ആറ് ബജ്റങ്ദള്‍ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ലുക്മാന്‍ അന്‍സാരി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇഗത്പുരി പ്രദേശത്തെ ഘടാന്‍ദേവിയിലെ തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ജൂണ്‍ എട്ടിനാണ് കൊലപാതകം നടന്നത്. ജൂണ്‍ 11നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അന്‍സാരി തന്റെ രണ്ട് സഹായികളോടൊപ്പം ജൂണ്‍ 8ന് അവരുടെ ടെംപോയില്‍ കന്നുകാലികളുമായി പോവുമ്പോഴാണ് താനെ ജില്ലയിലെ സഹപൂരിലെ വിഹിഗാവില്‍ 15 ഓളം ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞത്. തുടര്‍ന്ന് സംഘം ആളൊഴിഞ്ഞ സ്ഥലത്ത് ടെംപോ നിര്‍ത്തി മൂവരെയും മര്‍ദ്ദിക്കുകയായിരുന്നു. സഹായികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും അന്‍സാരിക്ക് രക്ഷപ്പെടാനായില്ല. സംഭവത്തില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.





Tags:    

Similar News