മഹാരാഷ്ട്രയില്‍ 8,142 പേര്‍ക്കു കൂടി കൊവിഡ്; കര്‍ണാടകയില്‍ 5,872 പേര്‍ക്കും രോഗം

കര്‍ണാടകയില്‍ 5,872 പേര്‍ക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,717 കേസുകള്‍ ബംഗളൂരുവില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

Update: 2020-10-21 17:18 GMT

മുംബൈ: മഹാരാഷ്ട്രയില്‍ 8,142 പേര്‍ക്കു കൂടി ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 16,17,658 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,371 പേര്‍ രോഗമുക്തി നേടുകയും 180 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. 14,15,679 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 42,633 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും നിലവില്‍ 1,58,852 സജീവ കേസുകള്‍ മഹാരാഷട്രയിലുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ ബുധനാഴ്ച 3,746 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,739 പേര്‍ രോഗമുക്തി നേടുകയും 27 പേര്‍ക്ക് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 7,93,299 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7,54,415 പേര്‍ ഇതിനോടകം രോഗമുക്തി നേടുകയും 6,508 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 32,376 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ 5,872 പേര്‍ക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,717 കേസുകള്‍ ബംഗളൂരുവില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,289 പേര്‍ രോഗമുക്തി നേടുകയും 88 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 1,00,440 സജീവ കേസുകളാണുള്ളത്. 6,71,618 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളത്. 10,696 പേരാണ് കര്‍ണാടകയില്‍ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.