മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: രാജ് താക്കറെ സോണിയയുമായി കൂടിക്കാഴ്ച നടത്തി

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തോടൊപ്പം ചേരാന്‍ എംഎന്‍എസ്(മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന) താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് തള്ളുകയായിരുന്നു.

Update: 2019-07-09 04:08 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നവനിര്‍മാണ്‍ സേനാ അധ്യക്ഷന്‍ രാജ് താക്കറെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വോട്ടിങ് മെഷീന്‍ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് അറിയുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറയുമായി അദ്ദേഹം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ് താക്കറേ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് സമര്‍പ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തോടൊപ്പം ചേരാന്‍ എംഎന്‍എസ്(മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന) താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് തള്ളുകയായിരുന്നു. തുടര്‍ന്ന് എംഎന്‍എസ് മല്‍സരത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും മോദി സര്‍ക്കാരിനെതിരേ വ്യാപക പ്രചാരണം നടത്തിയിരുന്നു.




Tags:    

Similar News