കന്യകാത്വം പരിശോധിക്കാന്‍ അനുവദിച്ചില്ല; സാമുദായിക ബഹിഷ്‌കരണം നേരിടുന്നതായി കുടുംബം

കന്യകാത്വ പരിശോധന നടത്തുന്നതിനെ വിവേക് തമൈച്ചിക്കാര്‍ എന്ന യുവാവും കുടുംബവും എതിര്‍ത്തു. ഇതിന് പിന്നാലെ ഒരുവര്‍ഷമായി സാമുദായിക വിലക്ക് നേരിടുകയാണെന്ന് പരാതിക്കാര്‍ പറയുന്നു. വിവേകിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തു.

Update: 2019-05-16 08:17 GMT

താനെ: നവവധുവിന്റെ കന്യകാത്വം പരിശോധിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സാമൂഹിക ബഹിഷ്‌കരണം നേരിടുന്നതായി കുടുംബം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. കഞ്ചര്‍ബാത്ത് സമുദായത്തില്‍ വിവാഹിതയായ സ്ത്രീയുടെ കുടുംബത്തിനെതിരേയാണ് പ്രദേശവാസികള്‍ സാമുദായിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത്. കന്യകാത്വ പരിശോധന നടത്തുന്നതിനെ വിവേക് തമൈച്ചിക്കാര്‍ എന്ന യുവാവും കുടുംബവും എതിര്‍ത്തു. ഇതിന് പിന്നാലെ ഒരുവര്‍ഷമായി സാമുദായിക വിലക്ക് നേരിടുകയാണെന്ന് പരാതിക്കാര്‍ പറയുന്നു. വിവേകിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തു.

തങ്ങളുടെ കുടുംബവുമായി സഹകരിക്കരുതെന്ന് സമുദായത്തിലെ എല്ലാ അംഗങ്ങളോടും ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തങ്ങളുടെ മുത്തശ്ശി മരിച്ചപ്പോള്‍ സമുദായത്തില്‍ നിന്നും ആരും വന്നിട്ടില്ല. അതേ ദിവസം തന്നെ സമുദയത്തിലുള്ള ഒരാളുടെ വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ആഘോഷം നടത്തിയെന്നും പരാതിക്കാരന്‍ പറയുന്നു. കന്യകാത്വ പരിശോധനക്ക് യുവതിയെ നിര്‍ബന്ധിക്കുന്നത് കുറ്റകരമാണെന്ന് ഈ വര്‍ഷം തന്നെ മഹാരാഷ്ട്ര ഗവര്‍ണ്‍മെന്റ് വ്യക്തമാക്കിയതാണ്. കന്യകാത്വ പരിശോധനക്കെതിരെ കഞ്ചര്‍ബാത്ത് സമുദായത്തില്‍ നിന്ന് തന്നെ ഒരു വിഭാഗം ചെറുപ്പക്കാര്‍ കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News