ഹരിയാനയില്‍ നേരിയ ഭൂചലനം; ആളപായമില്ല
റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ചണ്ഡിഗഡ്: ഹരിയാനയില്‍ നേരിയ ഭൂചലനമുണ്ടായതായി റിപോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
റോഹ്ത്തക്കില്‍നിന്ന് 15 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.18നായിരുന്നു ഭൂചലനമുണ്ടായത്.