'ആര്‍ട്ടിക്കിള്‍ 370നും നികുതി ഇളവ് നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

Update: 2024-03-08 17:36 GMT

മധ്യപ്രദേശ്: കഴിഞ്ഞ മാസം റിലീസായ ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 370ന് നികുതി ഇളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി മോഹന്‍ യാദവാണ് സമൂഹ മാധ്യമമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. യാമി ഗൗതം നായികയാത്തെിയ ചിത്രം കശ്മീരിലെ സാഹചര്യങ്ങളും ബി.ജെ.പി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നതുമാണ് പറയുന്നത്. ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ആദിത്യ ധര്‍ കഥയെഴുതിയ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ നിര്‍മാതാവും ആദിത്യ തന്നെയാണ്. ഇതിന് മുമ്പ് കശ്മീര്‍ ഫയല്‍സ്, കേരളാ സ്റ്റോറി എന്നീ സിനിമകള്‍ക്കും മധ്യപ്രദേശ് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയിരുന്നു.







Tags: