ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് മരണം

അഞ്ചു പേര്‍ അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

Update: 2019-12-05 06:50 GMT

രേവ: മധ്യപ്രദേശിലെ രേവയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടുണ്ടായത്. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ സമീപമുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രേവയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഗുഡ് റോഡിന് സമീപമാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ബസ് നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. അഞ്ചു പേര്‍ അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പരിക്കേറ്റവരില്‍ പത്തുപേരുടെ നില ഗുരുതരമാണെന്നും രേവ പോലിസ് സൂപ്രണ്ട് അബിദ് ഖാന്‍ പറഞ്ഞു.




Tags: