ലോക്ക് ഡൗണ്‍: നാല് ട്രെയിനുകള്‍ നാളെ കേരളത്തിലെത്തും; രണ്ട് ട്രെയിനുകള്‍ പുറപ്പെടും

Update: 2020-05-21 12:18 GMT

ന്യൂഡല്‍ഹി: ജയ്പൂര്‍, ജലന്ദര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകള്‍ നാളെ തിരുവനന്തപുരത്തെത്തും. ഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകള്‍ പുറപ്പെടുകയും ചെയ്യും. ന്യൂഡല്‍ഹി- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ എട്ടുമണിക്കും ജലന്ദര്‍- തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ 11 മണിക്കും ഡല്‍ഹി- തിരുവനന്തപുരം എക്‌സ്പ്രസ് ഉച്ചയ്ക്ക് മൂന്നിനുമാണ് എത്തുക.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നും ഡല്‍ഹിയിലേക്ക് നാളെ രാത്രി 7.45 നും ജയ്പൂരേക്ക് രാത്രി എട്ടുമണിക്കും ഓരോ ട്രെയിനുകള്‍ പുറപ്പെടും. പോവേണ്ടവര്‍ പവര്‍ഹൗസ് റോഡിലെ പ്രവേശനകവാടം വഴി വേണം സ്റ്റേഷനിലെത്താന്‍. 

Tags:    

Similar News