പാവപ്പെട്ടവര്‍ക്ക് സൗജന്യ ഉള്ളി വിതരണവുമായി സംഘടനകള്‍

ഒരു കിലോ ഉള്ളി വീതമാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത്

Update: 2019-11-28 10:08 GMT

കൊല്‍ക്കത്ത: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് സഹായവുമായി ബാംഗാളിലെ പ്രാദേശിക കൂട്ടായ്മകള്‍ രംഗത്ത്. ബംഗാളിലെ ഡംഡം പ്രദേശത്തെ പ്രാദേശിക ക്ലബ്ബായ ഗോരബസാര്‍ എന്ന കൂട്ടായ്മയാണ് സൗജന്യമായി ഉള്ളി വിതരണം ചെയ്യുന്നത്. പദ്ധതി ആവിഷ്‌കരിക്കാന്‍ പ്രേരണയെന്ന് ചോദ്യത്തിന് 'ഭക്ഷണം ആളുകളെ ഹൃദയവുമായി ബന്ധിപ്പിക്കുന്നു, ബംഗാളിയേക്കാള്‍ നന്നായി ആര്‍ക്കും ഇത് മനസ്സിലാക്കാന്‍ കഴിയില്ല' എന്നായിരുന്നു ഗോരബസാര്‍ കൂട്ടായ്മ പ്രസിഡന്റിന്റെ മറുപടി. ഒരു കിലോ ഉള്ളി വീതമാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഉള്ളി വില കൂടിയ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് കടയില്‍ പോയി സാധനം വാങ്ങി പാചകം ചെയ്ത് കഴിക്കാനാവില്ല. ഇത് മനസ്സിലായതോടെയാണ് പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചെതെന്നും അവര്‍ പറഞ്ഞു. ഇത് ആദ്യമായല്ല ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നതെന്നും ഇതിനോടകം ഒരു കിലോ ഉള്ളി വീതം 160 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തതായും അവര്‍ പറഞ്ഞു.




Tags:    

Similar News