ലിവ്-ഇന്‍ ബന്ധങ്ങള്‍ ഗാന്ധര്‍വ്വ വിവാഹം പോലെ കണക്കാക്കണം: മദ്രാസ് ഹൈക്കോടതി, സ്ത്രീകളെ സംരക്ഷിക്കണം
ചെന്നൈ: ലിവ്-ഇന്‍ ബന്ധങ്ങള്‍ ഗാന്ധര്‍വ്വ വിവാഹം പോലെ കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പ്രാചീന കാലത്തെ ഗാന്ധര്‍വ വിവാഹത്തിലെ ഭാര്യയുടെ അവകാശങ്ങള്‍ സ്ത്രീക്ക് ലഭിക്കണമെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന കേസില്‍ തിരുചിറപ്പള്ളി സ്വദേശിയായ യുവാവവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതി നിരീക്ഷണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ പോക്‌സോ നിയമം ഉണ്ടെന്നും വിവാഹതിര്‍ക്കും വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും വേണ്ടി നിയമങ്ങള്‍ ഉണ്ട്, ലിവ് ഇന്‍ ബന്ധങ്ങളില്‍ സംരക്ഷണം കിട്ടുന്നില്ല, ഒന്നിച്ചു ജീവിച്ചു തുടങ്ങിയ ശേഷം ആണ് സ്ത്രീകള്‍ യഥാര്‍ത്ഥ്യം മനസിലാക്കുന്നത്. പിന്നീട് അവര്‍ പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയില്‍ പെട്ട് ബുദ്ധിമുട്ടുന്നു, ഇങ്ങനെനെയുള്ള സ്ത്രീകളെ സംരക്ഷിക്കണമെന്നും ജസ്റ്റിസ് എസ് ശ്രീമതി വ്യക്തമാക്കി.